കൊയിലാണ്ടി: ഒരു പ്രദേശത്തിൻ്റെ കുടിവെള്ള സ്രോതസ്സും ജില്ലയിലെ തന്നെ വലിയ ശുദ്ധജല സംഭരണിയുമായ കൊല്ലം ചിറ മലിനപ്പെടുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി ആവശ്യപ്പെട്ടു. പിഷാരികാവ് ദേവസ്യത്തിൻ്റെ അധീനതയിലുള്ള ചിറ സംസ്ഥാന സർക്കാരിൻ്റെ സഹസ്രസരോവരം പദ്ധതിയിൽ ഉൾപ്പെടുത്തി 3.26 കോടി രൂപ ചെലവിൽ നവീകരിച്ചിരുന്നു.
ശബരി മലതീർത്ഥാടന കാലത്ത് സംസ്ഥാനത്തിനു പുറത്തുനിന്നുൾപ്പെടെ എത്തിച്ചേരുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർആശ്രയിക്കുന്ന പ്രധാന ഇടത്താവളം കൂടിയായ ചിറ മലിനപ്പെടുത്തിയത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താനും നവീകരിക്കപ്പെട്ട ചിറയുടെ സംരക്ഷണം ഉറപ്പാക്കി വെള്ളം ശുദ്ധീകരിക്കാനുള്ള ശാസ്ത്രീയ നടപടി സ്വീകരിക്കാനും ദേവസ്വം അധികൃതർ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു .
പ്രസിഡണ്ട് വി.വി. ബാലൻ അധ്യക്ഷം വഹിച്ചു. ഇ. എസ്. രാജൻ, ടി.കെ. രാധാകൃഷ്ണൻ , വി.വി. സുധാകരൻ, എൻ. വി. വത്സൻ, പി. വേണു, വി.കെ. ദാമോദരൻ, എം. ശശീന്ദ്രൻ, എൻ . പ്രേമൻ, എന്നിവർസംസാരിച്ചു .
