കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്ര ചിറയുടെ രണ്ടാം ഘട്ട സൗന്ദര്യവൽക്കരണത്തിന് നാലുകോടി രൂപയുടെ ഭരണാനുമതിയായി. ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് നേരത്തെ തന്നെ പ്രൊജക്റ്റ് തയ്യാറാക്കി ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർക്ക് ചില എതിർപ്പുകൾ കാരണം നീണ്ടുപോയ പദ്ധതി പഴയ പ്രോജക്ടിൽ ചില മാറ്റങ്ങളോടെ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
രണ്ടാംഘട്ടം നവീകരണത്തിലൂടെ ടൈൽ വെച്ച നടപ്പാത, ഇരിപ്പിട സൗകര്യങ്ങൾ, കുട്ടികളുടെ പാർക്ക് എന്നിവ കൊണ്ടുവന്ന് ടൂറിസം സാധ്യത സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം.