നന്തിബസാർ: നന്തി- കോടിക്കൽ ബീച്ച് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമുക്കിൽ വാഴ നട്ട് പ്രതിഷേധിച്ചു.

നന്തി പുളിമുക്ക് റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിക്കുന്നു
പ്രതിഷേധ സമരത്തിന് പി.കെ മുഹമ്മദലി, മുഹമ്മദ് റബീഷ്, കാട്ടിൽ അബൂബക്കർ, മഹ്റൂഫ് മുസ്തഫ, ഫർഹാൻ, റഫീഖ് പുളിഞ്ഞോളി നേതൃത്വം നൽകി. ജനങ്ങളുടെ യാത്ര ദുരിതത്തിന് അടിയന്തര പരിഹാരമായില്ലെങ്കിൽ ശക്തമായ സമരവുമായി മൂടാടി പഞ്ചായത്ത് ഭരണ സിമിതിക്കെതിരെ യൂത്ത് ലീഗ് മുന്നോട്ട് വരുമെന്ന് പ്രസിഡണ്ട് പി.കെ മുഹമ്മദലിയും ജനറൽ സെക്രട്ടറി റബീഷ് പുളിമുക്കും പ്രസ്താവനയിൽ പറഞ്ഞു.