ഇരിങ്ങൽ: കോട്ടക്കൽ ഇലാഹിയ്യ മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം സമസ്ത മുശാവറ അംഗം
എ.വി. അബ്ദുറഹ്മാൻ മുസ്ല്യാർ നിർവ്വഹിച്ചു. ആഹിൽ റിഫാൻ ഖിറാഅത്ത് നടത്തി.
ഇലാഹിയ്യ മദ്രസ ജനറൽ സിക്രട്ടറി സി.ടി. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
കമ്മറ്റി പ്രസിഡണ്ട് യു.ടി.അബുദുറഹ്മാൻ , ഖത്തീബ് അഷ്റഫ് സമീൽ ബാഖവി , പി.ടി.എ പ്രസിഡൻ്റ് അശ്റഫ് ദോഫാർ , റയീസ് ബി.എസ്, കുഞ്ഞവറാൻ മുസ്ല്യാർ, അഫ്സൽ മൗലവി,
നൂറുദ്ധീൻ മൗലവി, ശിബിലി അൻവരി എന്നിവർ സംസാരിച്ചു.
സദർ മുഅല്ലിം അബ്ദുറഹ്മാൻ മൗലവി സ്വാഗതവും യു.ടി.അഷ്റ്ഫ് നന്ദിയും പറഞ്ഞു