പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയിലെ ഒന്നാം ഡിവിഷൻ കോൺഗ്രസ് കമ്മിറ്റി മഹാത്മാ കുടുംബ സംഗമം നടത്തി. വാർഡ് പ്രസിഡണ്ട് സജിത്ത് കോട്ടക്കലിന്റെ അധ്യക്ഷത കെപിസിസി മെമ്പർ അച്യുതൻപുതിയയെടുത്തിൽ സംഗമം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ടി വിനോദൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി എൻ അനിൽകുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മുജേഷ് ശാസ്ത്രി, സബീഷ് കുന്നങ്ങോത്ത്, സനൂപ് കോമത്ത്, ഷൈലജ, ടിസി സജീവൻ മാസ്റ്റർ, സുനിൽ കോട്ടക്കൽ, പ്രകാശൻ കോട്ടക്കൽ , കെ കെ അനീഷ് എന്നിവർ സംസാരിച്ചു. കെ ഇ രാധാകൃഷ്ണൻ സ്വാഗതവും പിടി ബിന്ദു നന്ദിയും പറഞ്ഞു.