പയ്യോളി: കോട്ടക്കൽ സൗത്ത് ശാഖാ വനിതാ ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഇഫ്ത്താർ മീറ്റും നടത്തി. വനിതാ ലീഗ് മണ്ഡലം സെക്രട്ടറി സാഹിറ കോട്ടക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി. സദഖത്തുള്ള ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി അഫ്ഷില ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി, സി .ടി .അബ്ദുറഹിമാൻ ,നജീബ് പുതുക്കുടി , ടി.വി. മുനീർ , വി.എം സഹദ്, സലീം , പടന്നയിൽ പ്രഭാകരൻ , ദോഫാർ അഷറഫ് , നഗരസഭാ കൗൺസിലർമാരായ ഗിരിജ , സുജല ചെത്തിൽ , വിലാസിനി നാരങ്ങോളി എന്നിവർ പ്രസംഗിച്ചു. ശാഖാ വനിത ലീഗ് സെക്രട്ടറി ജസീല യൂനുസ് സ്വാഗതവും സുബൈദ നന്ദിയും പറഞ്ഞു.