കോട്ടത്തുരുത്തിയ്ക്ക് 1.40 കോടിയുടെ ഭരണാനുമതിയായി

news image
Mar 12, 2025, 3:31 pm GMT+0000 payyolionline.in

 

ഇരിങ്ങൽ: കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തിയ്ക്ക് 1.40 കോടിയുടെ ഭരണാനുമതി ലഭിച്ചു. കോട്ടത്തുരുത്തിന് രണ്ടാം ഘട്ടമായി 2024-25 ബജറ്റിൽ വകയിരുത്തിയ പദ്ധതിയ്ക്കാണ് ഭരണാനുമതിയായത് . മുൻ എം എൽ എ കെ ദാസൻ്റെ കാലത്താണ് ഇതിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്. അഴിമുഖത്തിനടുത്തായി സ്ഥിതി ചെയ്യുന്ന തുരുത്തിൽ എഴുപതിലധികം വീടുകൾ നിലവിലുണ്ട് .

പുഴയിലെ ശക്തമായ വേലിയേറ്റത്തിൽ വൻതോതിൽ വെള്ളം കയറി തുരുത്ത് പുഴയെടുക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്ത് ആദ്യഘട്ടം പ്രവൃത്തി പൂർത്തിയാക്കിയത് . ഇതിൻ്റെ രണ്ടാംഘട്ട പ്രവൃത്തിക്കാണ് ഇപ്പോൾ 1 കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത് . ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയുടെ ഭരണാനുമതി ലഭിച്ചതോടെ രണ്ട് മാസത്തിനകം സാങ്കേതിക അനുമതി കൂടി ലഭിച്ച് ടെണ്ടർ ചെയ്ത് പ്രവൃത്തി ആരംഭിക്കാനാവും .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe