കൊയിലാണ്ടിയിൽ പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

news image
Dec 3, 2022, 1:40 pm GMT+0000 payyolionline.in

കൊയിലാണ്ടി: പിതാവിനൊപ്പംബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അൻഷിൻദേവ് (13) മരിച്ചു. എസ്.ബി.ഐ. കൊയിലാണ്ടി ബ്രാഞ്ചിലെ ഗോൾഡ് അപ്രൈസർകോമത്ത് കരതുളസി ദളത്തിൽ സുനിൽ കുമാറിൻ്റെ മകനാണ്. അപകടത്തിൽ സുനിൽ കുമാറിനും പരിക്കേറ്റ് ചികിത്സയിലാണ്.  കഴിഞ്ഞ ദിവസം കോമത്തു കരയിൽ വെച്ച്  അമിത വേഗത്തിലെത്തിയ ബൈക്ക് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അമ്മ: ബീന. സഹോദരി: സരിഷ്ണ(മെഡിക്കൽ വിദ്യാർത്ഥി ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe