കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു, യാത്രക്കാർക്ക് പരിക്ക്

news image
Jun 21, 2026, 7:23 am GMT+0000 payyolionline.in

കോഴിക്കോട്: സമയത്തെ ചൊല്ലിയുള്ള തർക്കത്തിൽ കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് മാവൂർ റോഡിലാണ് സംഭവം. നഗരത്തിൽ നിന്നും മാവൂരിലേക്ക് പോവുകയായിരുന്നു രണ്ടു ബസ്സുകളും പുതിയ സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിച്ച ഉടനെയാണ് സംഭവം. രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. മാവൂരിലേക്ക് പോവുകയായിരുന്ന മലബാർ എന്ന ബസ് നിള ബസിലാണ് തട്ടിച്ചത്. നിള ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റത്.

അടുത്തിടെ കോഴിക്കോട് ഓർക്കാട്ടേരിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. പാനൂരിൽ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന കൈലാസ് ബസും വടകരയിൽ നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന മസാഫി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ബസുകൾ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിന് കാരണമായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe