കോവിഡ് കാലത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മികച്ച സേവനം; ഡോ. സന്ധ്യാ കുറുപ്പിന് ദേശീയ അവാർഡ്

news image
Dec 9, 2022, 12:29 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഖിലേന്ത്യാ തലത്തിൽ മികച്ച സേവനത്തിനുള്ള നാഷണൽ പ്രസിഡൻറ് സ് അപ്രിസിയേഷൻ അവാർഡിന് കൊയിലാണ്ടിയിലെ ഡോ.സന്ധ്യാ കുറുപ്പിന് ലഭിച്ചു. കോവിഡ് കാലത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നോഡൽ ഓഫീസറായി മികച്ച സേവനമാണ് നടത്തിയത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സീനിയർ ഡോക്ടർ കൂടിയാണ്. ഡിസം’26-28 തിയ്യതികളിൽ ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe