കർണാടകത്തിൽ സർക്കാർ ജീവനക്കാരുടെ ഡിഎ കൂട്ടി; ക്ഷാമബത്തയിൽ 35ശതമാനം വരെ വർദ്ധന

news image
May 30, 2023, 1:16 pm GMT+0000 payyolionline.in

കർണാടക: കർണാടകത്തിൽ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കൂട്ടി. 31 ശതമാനത്തിൽ നിന്ന് 35 ശതമാനത്തിലേക്ക് ആണ് ക്ഷാമബത്ത കൂട്ടിയത്. ഇതനുസരിച്ച് സർക്കാർ ജീവനക്കാരുടെ ആകെ ശമ്പളം കൂടും. പെൻഷനിലും കുടുംബ പെൻഷനിലും വർധന ബാധകമാകും. നേരത്തെ ബസവരാജ് ബൊമ്മയ് സർക്കാർ ഫെബ്രുവരി 28-ന് ഇടക്കാല ആശ്വാസമായി 17 ശതമാനം ശമ്പള വർദ്ധന നടപ്പാക്കിയിരുന്നു. ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോൾ 35% വരെ ക്ഷാമബത്ത കൂട്ടിയിരിക്കുന്നത്. ജനുവരി മുതൽ ഈ വർദ്ധന ബാധകമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe