ഗവൺമെന്റ് കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യുട്ടിലേക്ക് പ്രവേശനം ആരംഭിച്ചു.

news image
Jun 19, 2026, 8:54 am GMT+0000 payyolionline.in

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി, കല്ലാച്ചി ഗവൺമെന്റ് കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ രണ്ടു വർഷ കാലാവധിയുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് സെക്രടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പൈത്തൺ പ്രോഗ്രാമിംഗ്, ഡാറ്റാ എൻട്രി ഓപ്പറേഷൻ ബൈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അക്കൗണ്ടൻസി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബിസിനസ് കറസ്പോണ്ടൻസ്, ഡി ടി പി, ഇംഗ്ലീഷ് ഷോട്ട് ഹാൻഡ്, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ആൻഡ് വേർഡ് പ്രോസസിംഗ്, മലയാളം ടൈപ്പ് റൈറ്റിംഗ് ആൻഡ് വേർഡ് പ്രോസസിംഗ് ഹയർ ഗ്രേഡും, മലയാളം ഷോർട്ട് ഹാൻഡ്, ഹിന്ദി ടൈപ്പ് റൈറ്റിംഗ് എന്നിവയിൽ ലോവർ ഗ്രേഡും
ഉൾപ്പെടെയുള്ള വിഷയങ്ങൾ ഈ കോഴ്സിന്‍റെ സിലബസിൽ ഉൾപ്പെട്ടതാണ്. സർക്കാർ, അർദ്ധസർക്കാർ പൊതുമേഖല, സ്വകാര്യ മേഖലകളിൽ വിവിധങ്ങളായ തൊഴിലവസരങ്ങളാണ് ഈ കോഴ്സിലൂടെ ലഭ്യമാകുന്നത്. ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ സെക്രട്ടറി, സ്റ്റെനോഗ്രാഫർ, ക്ലർക്ക് ടൈപിസ്റ്റ്, എന്നീ തസ്തികകൾ ഈ കോഴ്സ് മുഖേന ലഭിക്കുന്ന തൊഴിൽ അവസരങ്ങളിൽ ചുരുക്കം ചിലത് മാത്രമാണ്.
കോഴ്സിന്റെ കാലാവധി രണ്ട് വർഷമാണ്. വാർഷിക ഫീസ് 845/- രൂപ.
https://gci.polyadmission.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രായ പരിധിയില്ല. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി ഈ വെബ്സൈറ്റ് മുഖേന തന്നെ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 12/7/2026.

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ 0496 2624060, 9645256623 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe