ഗിരീഷ് കർണാഡ് അവാർഡ് ലഭിച്ച ജയൻ മൂരാടിന് പയ്യോളി ലൈബ്രറി കൌൺസിലിന്റെ അനുമോദനം

news image
Jun 2, 2024, 5:22 pm GMT+0000 payyolionline.in


പയ്യോളി : നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഗിരീഷ് കർണാട് അവാർഡ് ജേതാവ് ജയൻ മൂരാടിനെ ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതി ആദരിച്ചു. പ്രഭാഷകനും നാടക നടനുമായ മുഹമ്മദ്‌ പേരാമ്പ്ര ഉത്ഘാടനം ചെയ്തു. മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു നാടക കൃത്തും രജയിതാവുമായ ചന്ദ്രശേഖരൻ തിക്കോടി അവാർഡ് ജേതാവിനെപൊന്നാട അണിയിച്ചു പരിചയപ്പെടുത്തി.

മുഹമ്മദ് പേരാമ്പ്ര ഉൽഘാടനം ചെയ്യുന്നു

കവിയും നോവലിസ്റ്റുമായ സോമൻ കടലൂർ ഉപഹാര സമർപ്പണം നിർവഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ നടത്തിയ സംസ്ഥാന നാടക മത്സരത്തിൽ പങ്കെടുത്ത മേഖലാ സമിതി മെമ്പർമാർക്കുള്ള സർട്ടിഫിക്കറ്റ് ലൈബ്രറി കൌൺസിൽ താലൂക് സെക്രട്ടറി കെ വി രാജൻ വിതരണം ചെയ്തു. കെ ജയകൃഷ്ണൻ ഡോക്ടർ ആർ കെ സതീശൻ, മുഹമ്മദ്‌ എരവട്ടൂർ, അശോകൻ പതിയാരക്കര, വി കെ നാസർ, രാമചന്ദ്രൻ വിളയാട്ടൂർ കെ വി ചന്ദ്രൻ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe