കൊയിലാണ്ടി: കൊയിലാണ്ടിക്ക് അഭിമാനമായി അബി എസ് ദാസ്. ഇന്ത്യക്കാരുടെ അഭിമാനം വാനോളം ഉയര്‍ത്തി ശ്രീഹരികോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 3നെയും കൊണ്ട് കുതിച്ച് ഉയര്‍ന്ന എല്‍വിഎം 3 റോക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ടതും അതിസങ്കീര്‍ണ്ണവുമായ ദ്രാവക ഹൈഡ്രജനും ദ്രാവക ഓക്‌സിജനും ഇന്ധനങ്ങളായിട്ടുള്ള ക്രയോജനിക്ക് സ്റ്റേജിന്റെ ഡിസൈനിങ്ങിലും നിര്‍മ്മാണത്തിലും ടെസ്റ്റിങ്ങിലും നേരിട്ട് അബി എസ് ദാസ് പങ്കെടുത്തിട്ടുണ്ട്.
കൊയിലാണ്ടി കേളോത്ത് പൗര്‍ണമില്‍ ശിവദാസനും ലക്ഷമിയുമാണ് അബിയുടെ മാതാപിതാക്കള്‍. കുറുവങ്ങാട് സെന്റര്‍ യുപി സ്‌കൂള്‍, കൊയിലാണ്ടി ഗവ.ബോയ് ഹൈസ്‌കൂള്‍, വടകര സംസ്‌കൃത ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ എന്നി പൊതു വിദ്യാലയങ്ങളിലെ പഠനത്തിന് ശേഷം കോഴിക്കോട് എന്‍ഐടി ല്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിഗില്‍ ബിരുദം നേടിയ ശേഷമാണ് ഐഎസ്ആര്‍ഒയില്‍ ചേരുന്നത്.ഭാര്യ ബബിത.ഒരു മകനുണ്ട് സഹോദരന്‍ ഡോ.അനു എസ് ദാസ്.