ചരിത്ര പഠനത്തിൽ പുതിയ സ്രോതസ്സുകൾ കണ്ടെത്താൻ ശ്രമിക്കണം: എസ് എ ആര്‍ ബി ടി എം ഗവ കോളജ് ചരിത്ര അധ്യാപകന്‍ ഇ ശ്രീജിത്ത്

news image
Jun 7, 2024, 6:21 am GMT+0000 payyolionline.in

പയ്യോളി: കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ്, എസ്. സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ എസ്.എസ്.കെ യുടെ സഹകരണത്തോടെ ഹയർ സെക്കണ്ടറി ചരിത്ര അധ്യാപകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ രണ്ടാം ദിവസം കേരളത്തിലെ പ്രശസ്ത യുവ ചരിത്രകാരനും കൊയിലാണ്ടി എസ് എ ആര്‍ ബി ടി എം ഗവ കോളജ് ചരിത്ര അധ്യാപകനുമായ ഇ ശ്രീജിത്ത് ചരിത്രവും സാഹിത്യവും എന്ന വിഷയം അവതരിപ്പിച്ചു.

ചരിത്ര പഠനം സൂക്ഷമാവുന്നതിൽ സ്രോതസ്സുകൾ പ്രധാനമാണെന്നും പുതിയ സ്രോതസ്സുകൾ കണ്ടെത്തുന്നതിൽ ചരിത്രാധ്യാപകർക്ക് പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാല് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി തിങ്കളാഴ്ച അവസാനിക്കും .വടകര വിദ്യാഭ്യാസ ജില്ലയിലെ ചരിത്ര അധ്യാപകരാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. മേലടി ബി.പി.സി വി.അനുരാജ്, സി.ജി ദിനേശൻ ,കെ.ഷാജി, എച്ച്. ബിലിഷ, സി.ആർ.സി.സി കോഡിനേറ്റർമാരായ പി.അനീഷ്, എ അഭിജിത്ത്, കെ.നജിയ, പി.കെ അമൃത എന്നിവരാണ് പരിശീലനത്തിന് നേതൃത്വം വഹിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe