ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര ഉത്സവം ഡിസംബർ 12 ന് പ്രാക്കൂഴം ചടങ്ങുകളോടെ ആരംഭിക്കും

news image
Aug 20, 2025, 5:38 am GMT+0000 payyolionline.in

തിക്കോടി : ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലെ 2025 – 26 വർഷത്തെ ഉത്സവം ഡിസംബർ  12 ന് പ്രാക്കൂഴം ചടങ്ങുകളോടെ ആരംഭം കുറിക്കും. 2026 ജനുവരി 3 ന് കൊടിയേറ്റം, 4 ന് ഉത്സവം രണ്ടാം ദിവസം, 5 ന് ചെറിയ വിളക്ക്, 6 ന് വലിയ വിളക്ക്, 7 ന് പള്ളിവേട്ട, 8 ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കുന്നു. ഉത്സവആഘോഷ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു വരികയാണ്.

പ്രസിഡണ്ടായി എൻ.രാജൻ കുഞ്ഞാലോടി, സെക്രട്ടറി ജിതേഷ് കൂടത്തിൽ, ഖജാൻജി അജിത് കുമാർ കുഞ്ഞാലോടി, വൈസ് പ്രസിഡണ്ട് ഉദയൻ നെല്ല്യാട്ട്, ജോ’: സെക്രട്ടറിമാരായി ആദർശ് കുറുങ്കായ, രമേശൻ പുതിയോട്ടിക്കണ്ടി എന്നിവരെയും തെരഞ്ഞെടുത്തു. ആഘോഷ കമ്മിറ്റിയുടെ ആദ്യ പിരിവ് ക്ഷേത്ര സന്നിധിയിൽ വച്ച് അരയം പുതുക്കോട്ട് പത്മിനി അമ്മയിൽ നിന്നും ആഘോഷ കമ്മിറ്റിയുടെ പ്രസിഡന്റ് എൻ.രാജൻ ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര കമ്മിറ്റി ഭാരാവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe