ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ നാലാമത് ശ്രീമദ്ഭാഗവത സപ്താഹം നവംബർ ഒന്നു മുതൽ

news image
Oct 30, 2024, 7:37 am GMT+0000 payyolionline.in

 

 

പയ്യോളി :  ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാലാമത് ശ്രീമദ്ഭാഗവത സപ്താഹം നവംബർ ഒന്നു മുതൽ എട്ടു വരെയുള്ള ദിവസങ്ങളിൽ ഭക്തിസാന്ദ്രമായി നടത്തപ്പെടും. സർവ്വ ദുഃഖങ്ങളെയും അകറ്റി സർവ്വ ഐശ്വര്യത്തെ പ്രദാനം ചെയ്യുന്ന സപ്താഹയജ്ഞം അതിപ്രശസ്തനായ യജ്ഞാചാര്യൻ പഴേടം വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് അരങ്ങേറുന്നത്.

 

 

നവംമ്പർ ഒന്നാം തിയ്യതി വൈകിട്ട് 6.30ന് ദീപപ്രോജ്ജ്വലനത്തോടെ ആരംഭിക്കും. തുടർന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. ആറാം തീയതി വൈകീട്ട് 5 മണിക്ക് രുഗ്മിണീ സ്വയംവര ഘോഷയാത്ര വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്നു.

എല്ലാ ദിവസവും കലവറ നിറക്കൽ ചടങ്ങും നടക്കുന്നു. സപ്താഹ ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രധാന വഴിപാടുകൾ നടത്താവുന്നതാണ്. മുഴുവൻ ഭക്തജനങ്ങളും ചടങ്ങുകളിൽ പങ്കുചേരണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe