ചിങ്ങപുരം സികെജിയില്‍ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

news image
Jul 15, 2023, 7:46 am GMT+0000 payyolionline.in

ചിങ്ങപുരം: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും ഈ വർഷത്തെ വിജയോത്സവം പരിപാടിയുടെ ഉദ്ഘാടനവും നടന്നു. അനുമോദന സദസ്സ് മൂടാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശക്തിസിംഗ് ആര്യ ഐ പി എസ് കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസും മൊമെന്റോ വിതരണം നടത്തി .വിജയോത്സവം ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോക്ടർ പികെ ഷാജി നിർവഹിച്ചു.

 

കഴിഞ്ഞ വർഷത്തെ മികച്ച എന്‍ എസ് എസ്  യൂണിറ്റ് ആയി തെരെഞ്ഞെടുത്ത സ്കൂൾ യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസർ  ദീപ ടീച്ചറെ ആദരിച്ചു. കൂടാതെ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ച പൂർവ വിദ്യാർത്ഥി മുഹമ്മദ്‌ മുഹ്സിന്റെ സ്മരണാർത്ഥം കുംടുബവും സഹപാഠികളും ഏർപ്പെടുത്തിയ മോമെന്റൊയും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ്‌ അച്യുതൻ ആളാങ്ങാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പി.ശ്യാമള സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe