നന്തി ബസാർ: സംസ്ഥാനത്താദ്യമായി ഒരുതദ്ദേശ സ്ഥാപനം ചൂട് കുറക്കാനുള്ള മാർഗങ്ങൾ തേടുന്നു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ തയാറാക്കുന്നത്. അന്തരിക്ഷ ഊഷ്മാവ്ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൂടിനെ ഏതൊക്കെ വിധത്തിൽ പ്രതിരോധിക്കാൻ കഴിയുമെന്ന ആലോചനയാണ് പദ്ധതിയിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്നത്. പെട്ടെന്ന് ചെയ്യേണ്ടുന്ന പ്രവർത്തനങ്ങളും ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിൽവരുത്തേണ്ട കാര്യങ്ങളും പദ്ധതിയിൽ വിഭാവനം ചെയ്യുന്നു.
വിവധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ച് നടത്തിയ എകദിന ശില്പശാല കില മുൻ ഡയറക്ടറും കെ.എസ്.ഡി.എം.എ മെമ്പറുമായ ഡോ. ജോയ് ഇളമൺ ഉത്ഘാടനം ചെയ്തു. സി.കെ.ശ്രീകുമാർ അധ്യക്ഷനായി.ജില്ലാ ദുരന്തനിവാരണ ഡെപ്യുട്ടി കലക്ടർ അനിത, അനലിസ്റ്റ് ഫഹദ് , ആർക്കിടെക്റ്റ് ആര്യ നരേന്ദ്രൻ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ഗ്രൂപ്പ് ചർച്ചകൾ ഡോ. ജോയ് ഇളമൺകോഡികരിച്ചു. നോഡൽ ഓഫീസർ ടി.ഗിരീഷ് കുമാർ സംസാരിച്ചു. സെക്രട്ടറി ജിജി സ്വാഗതവും ടി.കെ.ഭാസ്കരൻ നന്ദിയും പറഞ്ഞു.