കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയം സ്ഥാപകനായ ഗുരു ചേമഞ്ചേരിയുടെ 109-ാം ജൻമദിനം ജന്മസ്മൃതി ’24 ചേലിയ കഥകളി വിദ്യാലയം സമുചിതമായി കൊണ്ടാടി. രാവിലെ ഗുരുവിൻ്റെ പൂർണ്ണകായ പ്രതിമയിൽ പുഷ്പാർച്ചനയോടെ പരിപാടി ആരംഭിച്ചു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ , നാട്ടുകാർ, പൊതു പ്രവർത്തകർ തുടങ്ങി വൻ ജനാവലി പുഷ്പാർച്ചനയിൽ പങ്കെടുത്തു.
കഥകളി വിദ്യാലയം അദ്ധ്യാപകർ സംഘടിപ്പിച്ച ഗാനാർച്ചന ചെറിയേരി പ്രഭാകരൻ ഉദ്ഘാടനം നടത്തി. ഗാനാർച്ചനയെ തുടർന്നു നടന്ന ഗുരുസ്മൃതിയിൽ പുക്കാട് കലാലയം പ്രസിഡൻ്റും കവിയും കലാകാരനുമായ യുകെ രാഘവൻ മാസ്റ്റർ ഗുരുവിൻ്റെ ഓർമ്മകൾ പങ്കുവെച്ചു . കഥകളി വിദ്യാലയം പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേംകുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് വിജയ രാഘവൻ അദ്ധ്യക്ഷനായി. കലാമണ്ഡലം ഷീബ കൃഷ്ണകുമാർ, ചേലിയ യു.പി സ്കൂൾ പ്രധാന അദ്ധ്യാപിക ദിവ്യ , ചിത്ര വാര്യർ എന്നിവർ സംസാരിച്ചു. കഥകളി വിദ്യാലയം പിടിഎ വൈസ് പ്രസിഡൻ്റ് രാജശ്രീ ചടങ്ങിൽ നന്ദി പറഞ്ഞു.