ചേമഞ്ചേരി വെങ്ങളം കൃഷ്ണ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

news image
Oct 21, 2023, 5:11 pm GMT+0000 payyolionline.in
ചേമഞ്ചേരി: വെങ്ങളം കൃഷ്ണ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി പൊയിൽക്കാവ് പാറക്കൽ താഴ പ്രകാശന്റെ മകൻ നവനീത് ( 15 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനടുത്തുള്ള കൂട്ടുകാരോട് കുളിക്കാനെത്തിയതായിരുന്നു നവനീത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: സ്വപ്ന. സഹോദരി: നമിത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe