പയ്യോളി: മുൻ എ ഐ സി സി പ്രസിഡണ്ട് ചേറ്റൂർ ശങ്കരൻ നായരുടെ ജന്മദിനത്തിൽ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡണ്ട് ഇ കെ ബിജു അദ്ധ്യക്ഷത വഹിച്ചു. പി എം ഹരിദാസൻ അനുസ്മരണ പ്രഭാഷണം നടത്തി . കെ ടി സത്യൻ, സി കെ ഷഹനാസ്, ഏഞ്ഞിലാടി അഹമ്മദ്, നടുക്കുടി പത്മനാഭൻ, കെ ടി അശ്വിൻ, സനൂപ് കോമത്ത്, ടി കെ ശങ്കരൻ, ടി ഉണ്ണികൃഷ്ണൻ, എം മോഹനൻ തുടങ്ങിയവർ സംസാരിച്ചു.