ജില്ലാ , താലൂക്ക് ആശുപത്രികളിൽ വയോജനങ്ങൾക്കായി പ്രത്യേക വാർഡുകൾ സംവിധാനം ചെയ്യണം : സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മിറ്റി

news image
Jul 15, 2023, 5:18 am GMT+0000 payyolionline.in

ഉള്ളിയേരി: പകർച്ചവ്യാധികളും മറ്റു രോഗങ്ങളും വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ജില്ലാ -താലൂക്ക് ആശുപത്രികളിൽ വയോജനങ്ങൾക്കായി പ്രത്യേക വാർഡുകൾ സജ്ജീകരിക്കണമെന്ന് ഉള്ളിയേരിയിൽ ചേർന്ന സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി പി .കുമാരൻ ഉദ്ഘാടനം ചെയ്തു .  ജില്ലാ പ്രസിഡണ്ട് കെ.രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, വൈസ് പ്രസിഡണ്ട് ബാലൻ കുറുപ്പ്, മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ , പി .കെ രാമചന്ദ്രൻ നായർ , ഈ.സി ബാലൻ, ഉണ്ണിയേരിക്കുട്ടി കുറുപ്പ് , കെ.എം ശ്രീധരൻ, കെ .കെ .ഗോവിന്ദൻകുട്ടി മാസ്റ്റർ , കെ .പി വിജയ, ആർ .പി രവീന്ദ്രൻ, ടി.എം.അഹമ്മദ്, ഒ.കുഞ്ഞിരാമൻ, ഇ.കെ.അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe