പയ്യോളി: പയ്യോളിയിലും പരിസര പ്രദേശങ്ങളിലും നിരവധി വ്യക്തിത്വ വികസന , സാമൂഹ്യ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ജെ സി ഐ പുതിയനിരത്ത് ഇനി ജെ സി ഐ പയ്യോളി ടൗൺ. ഒക്ടോബർ 18 ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് പേര് മാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിൽ പയ്യോളി ടൗണിൽ നിരവധി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.
തുടർന്ന് നിരവധി കലാപരിപാടികളും അരങ്ങേറും. പയ്യോളിയിൽ നടന്ന പ്രെസ്സ് മീറ്റിംഗിൽ ഭാരവാഹികൾ ആയ പ്രസിഡന്റ് പി ടി ശരത്ത്, സെക്രട്ടറി ഡി എം നിധിൻ , പാസ്റ്റ് പ്രസിഡന്റ് അബ്ദുൽ മനാഫ്, പ്രോഗ്രാം ഡയറക്ടർ ഉല്ലേഖ്, വൈസ് പ്രസിഡന്റ് കെ ടി കെ ബിജിത്ത് എന്നിവർ അറിയിച്ചു.