ഡിഎ കുടിശിക ഉടനെ അനുവദിക്കുക: സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ല സമ്മേളനം

news image
Jan 1, 2025, 4:22 pm GMT+0000 payyolionline.in

പയ്യോളി: സംസ്ഥാന സർക്കാർ ധൂർത്തും അഴിമതിയും നടത്തി കൃത്രിമ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് പെൻഷൻകാരുടെയും ജിവനക്കാരുടെയും അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും എല്ലാ മേഖലകളിലും കേരളത്തിൽ അഴിമതി നടമാടുകയാണെന്നും ഇതിനെതിരെ പോരാട്ടം കനപ്പിക്കുമെന്നും , പെൻഷൻകാർക്ക് നൽകുവാനുള്ള ഡി എ കുടിശിക ഉടനെ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കോഴിക്കോട് ജില്ല സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

പെൻഷൻ പരിഷ്ക്കരണം നടത്തുവാനുള്ള സമയം പിന്നിട്ടിട്ടും ഒരു കമ്മിഷനെ പോലും നിയമിക്കാത്ത സർക്കാൻ നടപടി പ്രതിഷേധ അർഹമാണ്. മെഡിസെപ്പ് പദ്ധതി പെൻഷൻകാർക്ക് യാതോരു പ്രയോജനവുമില്ലാതെ മെഡിക്കൽ അലവൻസും പെൻഷൻകാരുടെ പണവും തട്ടിയെടുക്കുവാനുള്ള ഒരു തട്ടിപ്പ് പദ്ധതിയാണെന്നും യോഗം വിലയിരുത്തി. ഇന്ന് പയ്യോളിയിൽ നടന്ന സംസ്ഥാന സമ്മേളനം സംസ്ഥാന സെക്രട്ടറി ബി -ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡൻ്റ്റ് സുരേന്ദ്രൻ പുതിയടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ പരിവാർ സംഘടനകളിലെ സി പി ബിജു , രാജേഷ് സി പി, ബൈജു എ.കെ റാണാപ്രതാപ് കെ.പി, ബാലചന്ദ്രൻമാസ്റ്റർ വടക്കയിൽ എന്നിവർ സംസാരിച്ചു. സനാതന ധർമ്മത്തിൻ്റെ പ്രസക്തിയും അതിൽ പെൻഷൻകാർക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നതിനെ കുറിച്ച് രാജേഷ് നാദാപുരം സംസാരിച്ചു. തുടർന്ന് നടന്ന വനിത സമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി കെ.ബാലമണി ഉൽഘാടനം ചെയ്തു. പെണുട്ടി ടിച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉഷ നന്ദിനി ജി.എൻ, ചന്ദ്രിക ദേവി കെ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ്റ് എം കെ സദാനന്ദൻ ഉൽഘാടനം ചെയ്തു. സി. സുബ്രഹ്മണ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്യാമപ്രസാദ് സി.ടി, കുട്ടി നാരായണൻ പി. ബാലകൃഷ്ണൻ കെ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം വിജയൻ ചക്കാലക്കൽ ഉൽഘാടനം ചെയ്തു.  പിഗോപാലൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജൻ വി.പി. സഹദേവൻ കെ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe