കൊയിലാണ്ടി: തണ്ണിം മുഖം ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോൽസവത്തിന് ക്ഷേത്രം തന്ത്രി പാലക്കാട്ടില്ലത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറി. ഡിസംബര്‍ 20 ന് രാത്രി 7 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം 21 ന് വൈകീട്ട് 6.30 ന് തായമ്പക, 22 ന് തായമ്പക, 23 ന് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം വൈകീട്ട് 6.30 ന്തായമ്പക. 24 ന് ചെറിയ വിളക്ക്.
വൈകീട്ട് ശീവേലി, 6.30 ന് ഇരട്ട തായമ്പക, രാത്രി 10 മണിക്ക് നൃത്തനൃത്യങ്ങൾ, 25. വലിയ വിളക്ക്. വൈകീട്ട് 6.30 ന് ഇരട്ട തായമ്പക. ശിവദാസൻ മാരാർ, കല്ലൂർ ജയൻ . രാത്രി 9 മണിക്ക് സ്കോളർഷിപ്പ് വിതരണം. രാത്രി 9.30ന് ഗാനമേള രാത്രി 1.30 ന് നാന്തകം എഴുന്നള്ളിപ്പ്, 26 ന് താലപ്പൊലി. 7 മണിക്ക് നാന്തകം എഴുന്നള്ളിപ്പ് താലപ്പൊലിയോടെ ഉൽസവം സമാപിക്കും