തിക്കോടിയൻ സ്മാരക ഹയർ സെക്കന്ററി സ്കൂൾ ‘സർഗായനം 2025 മികവുത്സവവും സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും’ 22,23 തിയ്യതികളിൽ

news image
Feb 19, 2025, 12:41 pm GMT+0000 payyolionline.in

തിക്കോടി:  തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ, പയ്യോളി ‘സർഗായനം 2025
മികവുത്സവവും സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും’  ഫെബ്രുവരി 22,23 തിയ്യതികളിൽ വിപുലമായി നടത്തപ്പെടുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


22 ന് മികവുത്സവം എസ്.എസ്.കെ ജില്ല പ്രൊജക്റ്റ്‌ ഓഫീസർ എ.കെ അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്യും. വടകര ഡി.ഇ.ഒ എം.രേഷ്മ,മേലടി എ.ഇ.ഒ  ഹസീസ് മാസ്റ്റർ,  മേലടി ബി.പി.സി വി.അനുരാജ് തുടങ്ങിയവർ പങ്കെടുക്കും. വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 23 ന് ഞായറാഴ്ച രാത്രി 7.30 ന് പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എം.എൽ.എ ചടങ്ങിൽ അധ്യക്ഷയാകും.

മേലടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജമീല സമദ്, പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി.പി ദുൽഖിഫിൽ , എച്ച്.എസ്.എസ് ആർ.ഡി.ഡി എം സന്തോഷ് കുമാർ, എച്ച്.എസ് ഡി.ഡി.ഇ സി.മനോജ് കുമാർ, വി.എച്ച്.എസ്.ഇ എ.ഡി അപർണ്ണ, ജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. ഞായറാഴ്ച ഉച്ചക്ക് 2.30 ന് പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കുന്ന കലാ സായാഹ്നവും 5.30 ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ പ്രിൻസിപ്പൽ എ.കെ സജിത്രൻ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ  പി.ഗോവിന്ദൻ മാസ്റ്റർ, പബ്ലിസിറ്റി ചെയർമാൻ ടി.ഖാലിദ്, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ വി. ഹാഷിം കോയ തങ്ങൾ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe