തിക്കോടിയിൽ ‘ചെണ്ടുമല്ലി പൂ കൃഷി’ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു

news image
Jul 4, 2024, 3:23 pm GMT+0000 payyolionline.in

തിക്കോടി  : തിക്കോടി ഗ്രാമപഞ്ചായത്ത് കൃഷിഭവനും, കുടുംബശ്രീ സി ഡി എസും, എം ജി എൻ ആർ ഇ ജി എസ് സംയുക്തമായി നടത്തുന്ന ‘ചെണ്ടുമല്ലി പൂ കൃഷി’ നടീൽ ഉത്സവം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീലാസമദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സി ഡിഎ സ് ചെയർപേഴ്സൺ പുഷ്പ. പി കെ സ്വാഗതം പറഞ്ഞു. ക്യഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ പദ്ധതി വിശദീകരിച്ചു.

വാർഡ് മെമ്പർമാരായ എൻ എം ടി അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി, ബിനു കാരോളി, സുവീഷ് പള്ളിതാഴ, കൃഷി അസിസ്റ്റൻ്റ്  ശ്രീരാജ്, ബ്ലോക്ക് കോ ഓർഡിനേറ്റർ അർജുൻ, സി ഡി എസ് മെമ്പർമാർ, എം ജി എൻ ആർ ഇ ജി എസ് എ ഇ അനുശ്രീ, ഓവർ സിയർ ശ്രേയ,അഗ്രി സി ആർ പി ഷാഹിദ പി പി, ആശംസ അർപ്പിച്ചു സംസാരിച്ചു. ജെ എൽ ജി അംഗങ്ങളും പങ്കെടുത്തു. ജെ എൽ ജീ അംഗം ശാമിനി നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe