തിക്കോടി : നാൽപ്പത്തി മൂന്ന് വർഷത്തെ സേവനത്തിന് ശേഷം തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിപറമ്പ് അംഗനവാടിയിൽ നിന്ന് വിരമിച്ച നന്ദിനി ടീച്ചർക്ക് പൗരാവലിയുടെ നേതൃത്വത്തിൽ സ്നേഹാദരവും യാത്രയപ്പും നൽകി.
വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും ചേർന്ന് നൽകിയ സ്നേഹാദരം പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം വി.കെ. അബ്ദുൾ മജീദ് അധ്യക്ഷം വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ ഉപഹാര സമർപ്പണം നടത്തി. ആരോഗ്യ – വിദ്യാഭ്യാസ ചെയർപേഴ്സൺ കെ.പി. ഷക്കീല ഹാരാർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി റംല, സന്തോഷ് തിക്കോടി, ബിനു കാരോളി, എ.ഗീത, കെ.വി രാജീവൻ, കെ. അഷറഫ്, പി.പി. കുഞ്ഞമ്മദ്, ഏ.വി രജീഷ്, തലോടി ഭാസ്ക്കരൻ, എം.കെ. നിബിൻ കാന്ത്, എം.കെ. വഹീദ, യു.കെ നന്ദിനി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർകളും വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു