തിക്കോടി: നേതാജി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ‘പാട്ടുകൂട്ടത്തിൻ്റെ’ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പ്രേം കുമാർ വടകര നിർവ്വഹിച്ചു.
കെ. രവീന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കുയ്യണ്ടി ,ജിഷകാട്ടിൽ എന്നിവർ ആശംസകളർപ്പിച്ചു. കിഴക്കയിൽ രവീന്ദ്രൻ സ്വാഗതവും ഇവി പ്രേംദാസ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് 25 ഓളം ഗായകർ ചേർന്ന് സംഗീത നിശയും നടത്തി.