തിക്കോടിയിൽ ഫുട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണം: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ

news image
Dec 31, 2024, 11:54 am GMT+0000 payyolionline.in

 

തിക്കോടി :ദേശീയ പാതാ നിർമ്മാണ പ്രവൃത്തി ആരംഭിച്ചതോടെ തിക്കോടി മീത്തലെ പള്ളി, മഹാഗണപതി ക്ഷേത്രം, എന്നീ ആരാധനാലയങ്ങളിൽ എത്തുന്നതിന് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായി മാറിക്കഴിഞ്ഞിട്ടുണ്ട്. റോഡ് പണി പൂർത്തിയാവുന്നതോടെ ഇരുവശത്തും വലിയ മതിൽ ഉയരുകയും പ്രദേശം വെട്ടിമുറിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ വരികയും ചെയ്യുന്നതിനാൽ മീത്തലെ പള്ളിയുടെയും മഹാഗണപതി ക്ഷേത്രത്തിൻ്റെയും ഇടയിൽ ഒരു ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് സ്നേഹതീരം റസിഡൻസ് അസോസിയേഷൻ പഞ്ചായത്ത് ബസാർ ജനൽ ബോഡിയോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ടി.ഖാലിദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ബാലൻ  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. വി.എം ദാമോദരൻ, സി.കെ ബാലൻ, ടി.ടി ബാലൻ,പി.ടി രാമകൃഷ്ണൻ,മനോജ് ശങ്കർ,പി.ടി ബാബു, ശിവാനന്ദൻ മടത്തിക്കണ്ടി,എം.അഷറഫ്, ബിജു, സി.എം സുജാത സംസാരിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് ടി.ഖാലിദ്, വൈസ് പ്രസിന്റുമാർ
എം.കെ ശിവാനന്ദൻ, എം.അഷറഫ്, സെക്രട്ടറി സി. ബാലൻ , ജോയിൻ്റ് സെക്രട്ടറിമാർ പി.ടി പ്രബീഷ് ,സി.എം സുജാത ,ട്രഷറർ സി.കെ ബാലൻ എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe