തിക്കോടി: തിക്കോടിയിൽ മൂഞ്ഞാട്ടിൽ തറവാട് കുടുംബ സംഗമം നടത്തി. റിനീഷ് നഗറിൽ നടന്ന കുടുംബ സംഗമ പരിപാടിയുടെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു.
രമേശ് കാവിൽ മുഖ്യ പ്രഭാഷകനായ ചടങ്ങിൽ വാർഡ് മെമ്പർമാരായ ഷക്കീല, സന്തോഷ് തിക്കോടി എന്നിവർ പങ്കെടുത്തു. ഈ കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ മൂഞ്ഞാട്ടിൽ ചന്ദ്രൻ, ഭാസ്കരൻ, സത്യൻ , രമേശൻ, ഷാജി സജീവൻ എന്നിവരുടെ സാനിധ്യത്തിൽ ഈ പരിപാടിയുടെ കോ-ഓർഡിനേറ്ററായ കെ.കെ രതീഷ് സ്വാഗതവും അശോകൻ കിഴക്കയിൽ നന്ദിയും പറഞ്ഞു.