തിക്കോടി : തിക്കോടി ഗ്രാമ പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കുള്ള മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മേലടി സി എച്ച് സി യിൽ നടത്തിയ പരിപാടി പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ലക്ഷ്യമിട്ടുള്ള പദ്ധതികൾ അടുത്ത വർഷവും തുടരുമെന്ന് പ്രസിഡണ്ട് പ്രഖ്യാപിച്ചു.
പരിപാടിയിൽ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ഷക്കീല അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ ഷീബ പുല്പാണ്ടി, വിബിതാ ബൈജു, ബിനു കാരോളി, സിനിജ എം.കെ തുടങ്ങിയവർ ആശംസയർപ്പിച്ചു. ഡോ. അഞ്ജലി ബോധവത്കരണ ക്ലാസ്സെടുത്തു. ഡോ. നീതു.ടി.കെ (സി എച്ച് സി മേലടി) സ്വാഗതവും ഷീബ.എം (എച്ച് ഐ) നന്ദിയും പറഞ്ഞു.