തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കുള്ള യോഗ പരിശീലന ഉദ്ഘാടനം പ്രസിഡന്റ് ജമീല സമദ് പുതിയ കുളങ്ങര ലൈബ്രറിയിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനിലസത്യൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ സ്വാഗതമാശംസിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ എം ടി അബ്ദുള്ളക്കുട്ടി, ബിനു കാരോളി, വിബിതാ ബൈജു എന്നിവർ സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ജെന്നി എൻ കെ പദ്ധതി വിശദീകരണം നടത്തി. യോഗ പരിശീലകരായ നിഷ, സജീവൻ,സുനിത തുടങ്ങിയവർ ക്ലാസ് എടുത്തു.