തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ വിശ്രമ മുറിയുടെ ഉദ്ഘാടനവും പ്രതിഭാ സംഗമവും നടത്തി

news image
Jun 15, 2023, 1:20 pm GMT+0000 payyolionline.in

പയ്യോളി : തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പയ്യോളിയിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പെൺകുട്ടികളുടെ വിശ്രമ മുറിയുടെ ഉദ്ഘാടനവും പ്രതിഭാ സംഗമവും നടത്തി. സ്കൂൾ പ്രിൻസിപ്പൽ സുനിൽ പി കെ സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ബിജു കളത്തിൽ അധ്യക്ഷത വഹിച്ചു.

 

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. വിശ്രമമുറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വി പി ദുൽഖിഫിൽ നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്തംഗം
എം കെ ശ്രീനിവാസൻ, വാർഡ് മെമ്പർ ബിനു കരോളി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ നിഷ.വി, ഹെഡ്മാസ്റ്റർ മൂസക്കോയ എൻ. എം, എസ്.എം.സി ചെയർമാൻ സബീഷ് കുന്നങ്ങോട്ട്, പ്രദീപൻ കെ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ധന്യ പി നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe