പയ്യോളി: തിക്കോടിയൻ സ്മാരക ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് നടന്നു. പരിശീലനം പൂർത്തിയാക്കിയ 44 കേഡറ്റുകളായിരുന്നു പരേഡിൽ അണിനിരന്നത്.
പയ്യോളി സ്റ്റേഷൻ ഹൗസ് ഓഫീസർ സുഭാഷ് ബാബു ചടങ്ങിൽ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് സംസാരിച്ചു. വാർഡ് മെമ്പർ ബിനു കാരിയോളി, സ്കൂൾ പി ടി എ പ്രസിഡന്റ് ബിജു കളത്തിൽ, ഹെഡ്മാസ്റ്റർ ബിനോയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.