തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിൽ ‘സർഗ്ഗായനo’ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

news image
Feb 24, 2025, 12:59 pm GMT+0000 payyolionline.in

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂൾ വാർഷികാഘോഷം ‘സർഗ്ഗായനo’, വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം  ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങളിൽ  എം.എൽ.എ. കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് സി. പ്രമോദ് സ്വാഗതം പറഞ്ഞു.  സ്കൂൾ പ്രിൻസിപ്പൽ സചിത്രൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.

തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ  ബ്ലോക്ക് പഞ്ചായത്ത് മെമ്പർഎം.കെ ശ്രീനിവാസൻ , ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനു കാരോളി എന്നിവർ സംസ്ഥാന, ജില്ല തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. രമേശൻ കൊക്കാലേരി, ഷാഹിന , ടി.ഖാലിദ്, പി. ജനാർദ്ദനൻ,ജയേന്ദ്രൻ തെക്കെക്കുറ്റി ഒ.കെ ഫൈസൽ, ഇ.ശശി, ജി.കെ ബാബു, വി.നിഷ ,എ.ടി.സജ്ജിത്ത്, എം.കെ ജന്ന ഷെറിൻ, പി. ഗോവിന്ദൻ മാസ്റ്റർ സംസാരിച്ചു. സ്കൂളിൽ നിന്നും പിരിയുന്ന അധ്യാപകർ പി. സൈനുദ്ദീൻ, യു.കെ അനിത, എ .ടി പ്രേമൻ, എം. അ’ബ്ദുറഹിമാൻ, പി. എൻ ശ്രീധരൻ, പി. ബാബു എന്നിവർ മറുമൊഴി നടത്തി. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ ഗാന സദസ്സ് , വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe