തിക്കോടിയൻ സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ എൻഎംഎംഎസ് വിജയികളെ അനുമോദിച്ചു

news image
Jun 6, 2024, 3:04 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ എം എം എസ് വിജയികളെ അനുമോദിച്ചു . പയ്യോളി മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പിടി എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷം വഹിച്ചു. എൻ എം എം എസ് കമ്മറ്റി കൺവീനർ വേണു വെണ്ണാടി സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ എൻ എം മൂസക്കോയ മാസ്റ്റർ , രഞ്ജിത്ത് മാസ്റ്റർ , ശ്രീജ ടീച്ചർ, രാജേഷ് കളരിയുള്ളതിൽ, ബിജു ഇ കെ , മുൻസിപ്പൽ കൗൺസിലർ സുനൈദ് എം.കെ റുഖിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe