തിക്കോടി: തിക്കോടി കല്ലകത്ത് ബീച്ചിൽ മാരുതി ജിപ്സി മറിഞ്ഞ് യുവാക്കൾക്ക് പരിക്ക്. ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കൊണ്ടോട്ടി സ്വദേശികളായ യുവാക്കളാണ് ജിപ്സിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാള്‍ക്ക് കാര്യമായി പരിക്കുണ്ടെന്നാണ് വിവരം. നിയന്ത്രണം നഷ്ടമായ ജിപ്സി തീരത്ത് മറിയുകയായിരുന്നു. തുടർന്ന് നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി.