തിക്കോടി കോഴിപ്പുറത്ത് തെരുവുനായകളെ വന്ധ്യകരണം ചെയ്തു

news image
Aug 11, 2024, 2:11 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോഴിപ്പുറം പ്രദേശത്ത് 9, 10 വാർഡുകളിൽ നിന്നും തെരുവുനായകളെ പിടികൂടി വന്ധീകരിക്കുന്നതിനായി എ ബി സി സെന്ററിൽ നിന്ന് (എനിമൽ ബർത് കൺട്രോൾ സെന്റർ ) വിദഗ്ധരെത്തി.

നിരവധി ദിവസങ്ങളായി പ്രദേശത്തെ ഭീതിയിലാഴ്ത്തിയ തെരുവ് നായകളെ ‘യുവ ബ്രദേഴ്സ് കോഴിപ്പുറ ‘ത്തിന്റെ സഹായത്തോടെയാണ് പിടികൂടിയത്. വാർഡ് മെമ്പർമാരായ എൻ എം ടി അബ്ദുള്ളക്കുട്ടി, വിബിത ബൈജു തുടങ്ങിയവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe