തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായ എൽഡേഴ്സ് ഫോറം ശില്പശാല അകലാപുഴ ലെയ്ക്ക് വ്യൂ പാലസിൽ നടന്നു. പ്രസിഡണ്ട് ജമീല സമദിന്റെ അധ്യക്ഷതയിൽ നടന്ന ശില്‌പശാല എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയായി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ സ്വാഗതമാശംസിച്ചു. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷക്കീല കെ.പി, മെമ്പർമാരായ എൻ.എം.ടി അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി, വിബിത ബൈജു, വി.കെ.അബ്ദുൾ മജീദ്, ഷീബ പുൽപാണ്ടി, ദിബിഷ. എം, ജിഷ കാട്ടിൽ, ബിനു കാരോളി, സൗജത് യു.കെ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു. കളത്തിൽ, സിഡിഎസ് ചെയർപേഴ്സൺ പി കെ. പുഷ്പ എന്നിവർ സംബന്ധിച്ചു. ശിൽപ്പശാലയിൽ ഭാസ്കരൻ തിക്കോടി പരിപാടി സംബന്ധിച്ച് ആമുഖ ഭാഷണം നടത്തുകയും സൈക്കോളജിസ്റ്റ് അഭിരാമി ക്ലാസ്സെടുക്കുകയും ചെയ്തു. ഗ്രൂപ്പ്പ്രതിനിധികൾ ചർച്ചയിൽപങ്കെടുത്തു. ഐസിഡിഎസ് സൂപ്പർവൈസർ ജന്നിഎൻ.കെ നന്ദി രേഖപ്പെടുത്തി.