തിക്കോടി തൃക്കോട്ടൂർ എ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

news image
Aug 15, 2024, 9:57 am GMT+0000 payyolionline.in

തിക്കോടി: തൃക്കോട്ടൂർ എ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അസംബ്ലിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ ജി.പി സുധീർ ദേശീയ പതാകയുയർത്തി. പി.ടി.എ.പ്രസിഡന്റ്  എ.വി ഷിബു അധ്യക്ഷ പദവി അലങ്കരിച്ച ചടങ്ങിൽ ജി.പി സുധീർ സാർ സ്വാഗത ഭാഷണം നടത്തി.

പി.ടി.എ. വൈസ് പ്രസിഡന്റ് ബിജില. ടി.ടി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജ്മൽ മാടായി, അഞ്ജലി എന്നിവർ സംസാരിച്ച ചടങ്ങിൽ സീനിയർ അധ്യാപകനായ പി.കെ ശൈലേഷ് ആശംസകളർപ്പിക്കുകയും എസ്.ആർ.ജി. കൺവീനർ ബിന്ദു പുലപ്പാടി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ഇതോടനുബന്ധിച്ച് വിദ്യാർത്ഥിനികളുടെ ‘ സാനിറ്ററി പാഡ് ഇൻസിനറേറ്ററിന്റെ’ ഉദ്ഘാടനം ബിജില ടി.ടി(പി.ടി.എ വൈസ് പ്രസിഡന്റ്) നിർവ്വഹിച്ചു. സ്കൂളിലേക്കുള്ള പുതിയ പാത്രങ്ങൾ പി.ടി. എ പ്രസിഡന്റ് പാചകത്തൊഴിലാളി ശ്രീജയ്ക്ക് കൈമാറി.

അധ്യാപകരും രക്ഷിതാക്കളും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കാളികളായി. വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, പ്രസംഗം എന്നിവ സ്വാതന്ത്യദിനാഘോഷത്തിന് മാറ്റുകൂട്ടി. സ്കൂൾ സ്കൗട്ട്, ഗൈഡ്സ് ഇവരുടെ പ്രകടനം ആവേശമുണർത്തുന്നതായിരുന്നു. ഇതോടനുബന്ധിച്ച് മധുര പലഹാര വിതരണവും നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe