തിക്കോടി: നേതാജി ഗ്രന്ഥാലയം തിക്കോടി ഉന്നത വിജയികളെ അനുമോദിച്ചു. നീറ്റ് പരീക്ഷയിലൂടെ മെഡിക്കൽ വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ നന്ദന മനോജ് കെ.വി, എം.എ സോഷ്യോളജിയിൽ സെക്കൻ്റ് റാങ്ക് ഹോൾഡർ തേജസ്വിനി സത്യൻ യു , പ്ലസ് ടു, എസ് എസ് എൽ.സി, യു.എസ്.എസ്, എൽ. എസ്. എസ്. അബാക്കസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ പരിസ്ഥിതി ദിന ക്വിസ് സമ്മാനാർഹർ എന്നിവരെ അനുമോദിച്ചു.
തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെംബർ ജിഷകാട്ടിൽ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല നേതൃസമിതി ചെയർമാൻ എം.കെ പ്രേമൻ എന്നിവർ ആശംസകളർപ്പിച്ചു. കെ.രവീന്ദ്രൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബൈജു ചാലിൽ സ്വാഗതവും എം. കെ കൃഷ്ണൻനന്ദിയും പറഞ്ഞു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചു നന്ദന മനോജ്, ഗംഗ സുനിൽ എന്നിവർ സംസാരിച്ചു.