തിക്കോടി : തിക്കോടി പഞ്ചായത്ത് ബസാറിനു സമീപം ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടു. ടിവിഎസ് ഷോറൂമിന് മുൻവശത്തെ ദേശീയപാതയിൽ ആണ് വിള്ളൽ രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം തിക്കോടി പഞ്ചായത്ത് ബസാറിനും പെട്രോൾ പമ്പിനുമിടയിലുള്ള സർവീസ് റോഡ് കുഴി രൂപപ്പെട്ട് താഴ്ന്നിരുന്നു. അതിന് പിന്നാലെയാണ് മീറ്ററുകളോളം ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടത്
വീഡിയോ താഴെ 👇