തിക്കോടി പെരുമാൾപുരത്ത് സർവീസ് റോഡിൽ ബസ് താഴ്ന്നു ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

news image
Jun 16, 2025, 12:37 pm GMT+0000 payyolionline.in

 

തിക്കോടി : പെരുമാൾപുരത്ത് താൽക്കാലികമായി നിർമ്മിച്ച സർവീസ് റോഡിൽ ബസ് താഴ്ന്നു. സർവീസ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതാണ് ബസ് താഴ്ന്നു പോകാൻ കാരണം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ. 13 എ.യു 9693 എംപറർ ബസ് ആണ് താഴ്ന്നത്.

 

ഉടൻ യാത്രക്കാരെ പുറത്തിറക്കി. നിലവിൽ ബസ് അപകടഭീഷണിയിൽ ആണ്. ബസ് ഇനിയും മഴയിൽ ഇടിഞ്ഞ് സർവീസ് റോഡിലേക്ക് മറിയാനാണ് സാധ്യത.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe