തിക്കോടി: തിക്കോടി മീത്തലെപ്പള്ളി മഹല്ലിനു കീഴിലുള്ള, ജാതി-മത ഭേദമന്യെ നിർദ്ധനരായ നൂറോളം വിദ്യാർത്ഥികൾക്ക് പുതുതായി രൂപം കൊണ്ട വിദ്യാഭ്യാസ സഹായ സമിതി പഠനോപകരണങ്ങൾ നൽകി.
തിക്കോടി മീത്തലെപ്പള്ളിക്കു സമീപം ചേർന്ന യോഗത്തിൽ ചെയർമാൻ ,ടി.പി.ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ചെയർമാന് നൽകി കൊണ്ട് മഹല്ല് കമ്മിറ്റി സെക്രട്ടറി കെ.ഖാദർ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ ടി.ഖാലിദ് പദ്ധതി വിശദീകരണം നടത്തി.
സമിതിയുടെ നേതൃത്വത്തിൽ, എസ് എസ് എൽ സി ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനും, കരിയർ ഗൈഡൻസ് നൽകാനും ,ഉപരി പഠനം നടത്താൻ ആഗ്രഹിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികളെ വരും വർഷങ്ങളിൽ ദത്തെടുക്കാനും പദ്ധതി ആവിഷ്ക്കരിച്ചതായി അറിയിച്ചു.
ചടങ്ങിൽ പി.ടി.നാസർ , എം.സി.അബ്ദുറസാഖ് ,കെ.കെ.ലത്തീഫ് (ഖത്തർ) ,പി.എം.ഹമീദ് ഹാജി, പി.എം.ബാബു ,കെ.അബ്ദുൽ സലാം, മജീദ് മാധവഞ്ചേരി , ടി.കെ.ഗഫൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. വിദ്യാഭ്യാസ സഹായ സമിതി പാട്രൻ ബഷീർ മേലടി സ്വാഗതവും ,ജനറൽ കൺവീനർ ടി.പി.സുബൈർ നന്ദിയും പറഞ്ഞു.