മേപ്പയ്യൂർ വനിതാ ലീഗ് കമ്മിറ്റി ഹജജ് യാത്രയയപ്പ് നൽകി

news image
May 31, 2023, 2:11 pm GMT+0000 payyolionline.in

മേപ്പയ്യൂർ: വനിതാ ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി പോകുന്നവർക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഫൈസൽ ചാവട്ട് ഉദ്ഘാടനം ചെയ്തു. സറീന ഒളോറ അധ്യക്ഷയായി.

വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് മുഖ്യ പ്രഭാഷണം നടത്തി. സൈഫുള്ള മദനി ഹജ്ജ് ക്ലാസിന് നേതൃത്വം നൽകി.അഷീദ നടുക്കാട്ടിൽ,റാബിയ എടത്തിക്കണ്ടി, കദീജ മൈലാടിത്തറമൽ, എം.കെ സുലൈഖ, കെ.കെ ഹൈറുന്നിസ, റംല ഇസ്മായിൽ, റംല മലപ്പാടി സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe