നന്തി ബസാർ: ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ഒരു കുടുംബത്തിന്
തിക്കോടി വികസന സമിതി വയനാട്ടിലെ മേപ്പാടിയിൽ 14 ലക്ഷം രൂപ ചിലവിൽ ഫുൾ ഫർണിച്ചറോട് കൂടിയ വീട് നിർമിച്ചു നൽകി. വീടിന്റെ താക്കോൽ ദാനത്തിന് ശേഷം നടത്തിയ വികസന സമിതിയുടെ യോഗത്തിൽ ജനപ്രതിനിധികളും വികസന സമിതി അംഗങ്ങളും പങ്കെടുത്തു.

വികസന സമിതി അംഗങ്ങളും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെമ്പർമാരും
മസൂദ് വൈദ്യരകത്ത് ( യു.എസ് എ ) അധ്യക്ഷനായി. നടമ്മൽ ബഷീർ, അശോകൻ ശില്പ, ശ്രീനിവാസൻ മാസ്റ്റർ, ഗിരീഷ് എന്നീ വികസന സമിതി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത ചർച്ചയിൽ ബ്ലോക്ക് മെമ്പർ പി.വി. റംലയും പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ഷക്കീല, ബിനു കരോളി, വി.കെ.മജീദ്, സൗജത്ത് എന്നീ പഞ്ചായത്ത് മെമ്പർമാരും മുഖ്യ അഥിതികളായി പങ്കെടുത്തു. റോഷൻ സ്വാഗതവും മുഹമ്മദ് നന്ദിയും പറഞ്ഞു.