തിക്കോടി: തിക്കോടി സി ഡി എസ്സിന് കീഴിൽ ആരംഭിച്ച അഗ്രി ‘കാന്താരി മുളക് മൂല്യ വർദ്ധിത’ സംരംഭം വർണ്ണം അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പ് , എ എച്ച് ജീവ ജൈവ വള നിർമാണ പ്രൊഡ്യൂസർ ഗ്രൂപ്പ് എന്നീ സംരംഭങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ പി കെ പുഷ്പ സ്വാഗതം പറഞ്ഞു. 13-ാം വാർഡ് മെമ്പർ സന്തോഷ് തിക്കോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാമിഷൻ കോ.ഓർഡിനേറ്റർ പി സി കവിത മുഖ്യാതിഥിയായി.

അസിസ്റ്റന്റ് ജില്ലാമിഷൻ കോ ഓർഡിനേറ്റർ ജുബ്നു പദ്ധതി വിശദീകരണം നടത്തി. കെ പി ഷക്കീല ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആദ്യ വിൽപന നടത്തി.ജില്ലാ പ്രോഗ്രാം മാനേജർമാർ ആരതി, രേഖ, വിബിത ബൈജു, ഒമ്പതാം വാർഡ് മെമ്പർ ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ കളത്തിൽ ബിജു, അഗ്രി സി ആർ പി ഷാഹിദ, എ എച്ച് സി ആർ പി പ്രവീണ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു. ഗ്രൂപ്പ് അംഗം മിനി എം എൻ നന്ദി രേഖപ്പെടുത്തി. വാർഡ് ജനപ്രതിനിധികൾ, സി ഡി എസ് മെമ്പർമാർ, ബ്ലോക്ക് കോ ഓർഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു.
