തിരുവനന്തപുരത്ത് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി; നാലുപേർ അറസ്റ്റിൽ

news image
May 7, 2023, 8:09 am GMT+0000 payyolionline.in

 

തിരുവനന്തപുരം: തിരുവനന്തപുരം കണ്ണേറുമുക്കിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി. ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്‌തു. കാറിലുണ്ടായിരുന്ന മൂന്നു പേരും വാങ്ങാനെത്തിയ ആളുമാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫേഴ്‌സ്മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. 45 പാര്‍സലുകളിലായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe